Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:35 AM IST Updated On
date_range 21 April 2022 5:35 AM ISTആനുകൂല്യ വിതരണം
text_fieldsbookmark_border
കേളകം: ആറളം ഫാമിൽനിന്ന് കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ പെൻഷൻ പറ്റിയ ജീവനക്കാർക്കും തൊഴിലാളികൾക്കും ആനുകൂല്യം നൽകിത്തുടങ്ങിയതായി ഫാം മാനേജിങ് ഡയറക്ടർ ബിമൽ ഘോഷ് അറിയിച്ചു. സാമ്പത്തിക വർഷാരംഭത്തിൽ തന്നെ സർക്കാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുകയും ആദ്യഘട്ടമായി 2.03 കോടി രൂപ അനുവദിക്കുകയും ചെയ്തു. പെൻഷൻ പറ്റിയവരിൽ മുൻഗണന അടിസ്ഥാനത്തിൽ 36 പേരുടെ ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേക്ക് നൽകി. രണ്ടു ദിവസംകൊണ്ട് വിതരണം പൂർത്തിയാക്കും. ബാക്കിയുള്ളവരുടെ ആനുകൂല്യവും നൽകുന്നതിന് നടപടി ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story