Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉജ്വല ബാല്യ പുരസ്‌കാര...

ഉജ്വല ബാല്യ പുരസ്‌കാര വിതരണം

text_fields
bookmark_border
കണ്ണൂർ: വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ഉജ്വല ബാല്യം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. സുചേത സതീഷ്, കെ.വി. മെസ്ന, അദ്വൈത് എസ്. പവിത്രൻ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. 25,000 രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ മികവ് തെളിയിച്ച ആറിനും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ജില്ല വനിത ശിശു വികസന ഓഫിസർ ഡീന ഭരതൻ, ശിശു സംരക്ഷണ ഓഫിസർ കെ.വി. രജിഷ, നിധീഷ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. ------------- പടം -ujwala balyam- വനിത ശിശു വികസന വകുപ്പ് നൽകുന്ന ഉജ്വല ബാല്യം പുരസ്‌കാരം കലക്ടർ എസ്. ചന്ദ്രശേഖർ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story