Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാവിന്റെ ഭണ്ഡാരം...

കാവിന്റെ ഭണ്ഡാരം തകർത്ത് കവർച്ച

text_fields
bookmark_border
കാവിന്റെ ഭണ്ഡാരം തകർത്ത് കവർച്ച
cancel
തളിപ്പറമ്പ്: കരിമ്പം കുണ്ടത്തിൽ കാവ് പുതിയ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച. കാവിന്റെ ശ്രീകോവിലിനും ഗുരുസ്ഥാനത്തിനും മുന്നിലുള്ളതും ചുറ്റുമതിലിന് പുറത്ത് സ്ഥാപിച്ചതുമായ മൂന്നു ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ചാണ് കവർച്ചനടന്നത്. സന്ധ്യവിളക്ക് കത്തിക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്തത് ക്ഷേത്ര ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. തകർന്ന മൂന്നു ഭണ്ഡാരങ്ങളിൽ രണ്ടെണ്ണത്തിൽ നിന്ന് പണം കവർന്നിട്ടുണ്ട്. എന്നാൽ, ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ ജനുവരിയിൽ ഇടക്കളിയാട്ടത്തിനുശേഷം ഭണ്ഡാരങ്ങൾ തുറന്നിരുന്നില്ല. രണ്ടു ഭണ്ഡാരങ്ങളിൽ നിന്നും എത്രതുക കവർന്നുവെന്ന കാര്യം വ്യക്തമല്ല. തളിപ്പറമ്പ് എസ്.ഐ കെ.വി. സജീവന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി. ഒരുമാസം മുമ്പ് സമീപത്തെ കരിമ്പം ചൂളിയിൽ മഹാവിഷ്ണു ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story