Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടയുടെ ചില്ലുകൾ...

കടയുടെ ചില്ലുകൾ തകർത്തു

text_fields
bookmark_border
കടയുടെ ചില്ലുകൾ തകർത്തു
cancel
കേളകം: കൊട്ടിയൂർ പാൽചുരത്തെ കെ.ജെ.പി ട്രേഡേഴ്‌സ് ആൻഡ് ടീ ഷോപ് സ്ഥാപനത്തിന്റെ ജനൽച്ചില്ലുകൾ അജ്ഞാതർ അടിച്ചുതകർത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സ്ഥാപനത്തിന്റെ മൂന്നു ജനലുകളുടെ ഗ്ലാസുകളാണ് തകർത്തത്. സ്ഥാപനത്തിന്റെ മുകളിൽ വാടകക്കു താമസിക്കുന്ന തൊഴിലാളികൾ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടതായും ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നും വ്യാപാരസ്ഥാപന ഉടമ റെജി കന്നുകുഴി പറഞ്ഞു. കേളകം പൊലീസിൽ പരാതി നൽകി. പ്രതികളെ ഉടൻ പിടികൂടണമെന്നും യുനൈറ്റഡ് മർച്ചന്റ് ചേംബർ നേതാക്കൾ ആവശ്യപ്പെട്ടു. ---------- Photo: A0035: പാൽചുരത്തെ കെ.ജെ.പി ട്രേഡേഴ്‌സ് ആൻഡ് ടീ ഷോപ്പിന്റെ ജനൽച്ചില്ലുകൾ തകർത്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story