Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅടിപ്പാതയിൽ കുരുക്കായി...

അടിപ്പാതയിൽ കുരുക്കായി ഓവുചാൽ

text_fields
bookmark_border
അടിപ്പാതയിൽ കുരുക്കായി ഓവുചാൽ
cancel
തലശ്ശേരി: വെള്ളക്കെട്ട് നേരിടുന്ന തിരുവങ്ങാട് റെയിൽവേ ഗേറ്റ് അടിപ്പാതയിൽ റോഡിന് കുറുകെയുള്ള ഓവുചാലും വാഹനങ്ങൾക്ക് കുരുക്കാകുന്നു. തിരുവങ്ങാട് മൂന്നാം ഗേറ്റിലെ അടിപ്പാതയിൽ ഒന്നിനുപിറകെ ഒന്നായി യാത്രാദുരിതം കൂടുന്ന അവസ്ഥയാണ്. മഴക്കാലത്ത് വെള്ളക്കെട്ടാണ് വില്ലനെങ്കിൽ ഇപ്പോൾ റോഡിന് നടുവിലുള്ള ഓവുചാലാണ് യാത്രക്ക് വിഘാതമായി മാറിയിട്ടുള്ളത്. ഇതുവഴി പോവുന്ന വാഹനങ്ങൾ ഓവുചാലിൽ ഇറങ്ങിക്കയറേണ്ട അവസ്ഥയാണ്. പെട്ടെന്ന് ഗട്ടറിൽ വീഴുന്ന അവസ്ഥ. ഇത് വാഹനങ്ങൾക്ക് വലിയ തോതിൽ കേടുപാട് വരുത്തുന്നുണ്ട്. വെള്ളക്കെട്ടിൽ അകപ്പെട്ട ചില വാഹനങ്ങളുടെ എൻജിനിൽ വലിയ അറ്റകുറ്റപ്പണി നടത്തേണ്ടിവന്നതായി ഉടമകൾ പറയുന്നു. ലെവൽ ക്രോസ് രഹിത റോഡെന്ന കാഴ്ചപ്പാടിൽ 2019 ഡിസംബറിലാണ് പട്ടർ ഗേറ്റെന്ന് അറിയപ്പെടുന്ന മൂന്നാം റെയിൽവേ ഗേറ്റിൽ അടിപ്പാത നിർമിച്ചുതുടങ്ങിയത്. പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും വഴിമുടക്കിയതിനാൽ പൂർത്തീകരണത്തിന് രണ്ടുവർഷം വേണ്ടിവന്നു. 2021 മാർച്ച് 26 മുതൽ ഇതുവഴി ചെറുവാഹനങ്ങളെ കടത്തിവിട്ടുതുടങ്ങി. എന്നാൽ, മേൽഭാഗത്ത് ഉയരം കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് ഇപ്പോഴും ഇതുവഴി പോകാനാവുന്നില്ല. അശാസ്ത്രീയമായാണ് അടിപ്പാത പണിതതെന്ന് തുടക്കത്തിലേ ആക്ഷേപമുണ്ടായിരുന്നു. ഇതുസംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങുംമുമ്പ് പെയ്ത ആദ്യമഴയിൽ അടിപ്പാതയിൽ വെള്ളവും കയറി. അടിപ്പാത കെട്ടുന്നതിനിടയിൽ സമീപത്തെ വലിയ ഓവുചാൽ അടഞ്ഞതാണ് മഴവെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കിയത്. കാലവർഷം തുടങ്ങിയാൽ സ്ഥിതി കൂടുതൽ ഗുരുതരമാവുമെന്നാണ് ആശങ്ക. ---------- പടം....... തലശ്ശേരി മൂന്നാം റെയിൽവേ ഗേറ്റ് അടിപ്പാതയിലെ ഓവുചാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story