Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:38 AM IST Updated On
date_range 20 April 2022 5:38 AM ISTവീട്ടിൽ കയറി അതിക്രമം: മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
മാഹി: പന്തക്കൽ മാക്കുനിയിലെ വീട്ടിൽ കയറി മദ്യലഹരിയിൽ അതിക്രമം നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പന്തക്കൽ പന്തോക്കൂലോത്ത് ക്ഷേത്രത്തിൽ വിഷുനാളിൽ തിറയുത്സവം നടക്കുമ്പോൾ രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിലേക്കും കൈയാങ്കളിയിലേക്കും നീണ്ടത്. തുടർന്ന് പന്തക്കൽ പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും നീക്കിയെങ്കിലും മദ്യലഹരിയിലായിരുന്ന സംഘം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മാക്കുനിയിലെത്തി വീണ്ടും അടിയുണ്ടാക്കി. മാക്കുനിയിലെ മാത്തോട്ടത്തിൽ പ്രേമരാജിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ നാലംഗ സംഘം പ്രേമരാജിന്റെ സഹോദരിയെ കൈയേറ്റം ചെയ്തതിനെത്തുടർന്ന് ഇവരുടെ വലത് കൈക്ക് പരിക്കേറ്റു. വീട്ടിലെ ഭക്ഷണമേശ അടിച്ചു തകർക്കുകയും ചെയ്തു. വിഷു ആഘോഷത്തിന് പാചകം ചെയ്തുവെച്ച ഉച്ചഭക്ഷണം വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഭവവുമുണ്ടായി. പന്തക്കലിലെ ചിന്നൻ എന്ന കുഞ്ഞിപ്പറമ്പത്ത് ഷിനോജ് (30), പന്തോകൂലോത്ത് ഡ്രീംസിൽ ആദി എന്ന ആദിത്ത് (32), പന്തക്കൽ കിഴക്കെക്കാട്ടിലെ ജിത്തു എന്ന പ്രഭിജിത്ത് (29) എന്നിവരെയാണ് പന്തക്കൽ എസ്.ഐ പി.പി. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. പന്തക്കൽ വെള്ളോക്ക് കിഴക്കയിൽ ആകാശ് (23) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ മാഹി കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story