Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:38 AM IST Updated On
date_range 20 April 2022 5:38 AM ISTആറളം ഫാമിൽ ഭക്ഷ്യസുരക്ഷക്കായി 'ഭാസുര' പദ്ധതി
text_fieldsbookmark_border
കേളകം: സംസ്ഥാന ഭക്ഷ്യകമീഷൻ ആറളം ഫാമിൽ ഭക്ഷ്യസുരക്ഷക്കായി ഭാസുര പദ്ധതി നടപ്പാക്കുന്നു. ഗോത്രവർഗ മേഖലയിൽ ഭക്ഷ്യഭദ്രത ഉറപ്പാക്കാനും ഭക്ഷ്യ പോഷക അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും സംസ്ഥാന ഭക്ഷ്യ കമീഷൻ രൂപം നൽകിയ പുതിയ സംവിധാനമാണ് ഭാസുര ഗോത്രവർഗ വനിത ഭക്ഷ്യഭദ്രത കൂട്ടായ്മ. ഈ മേഖലയിൽ അർഹമായ ആനുകൂല്യം അർഹതപ്പെട്ടവർക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള ഇടപെടലായി 'ഭാസുര' മാറി. ഭക്ഷണം ഔദാര്യമല്ല, അവകാശമാണ് എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് 'ഭാസുര' വനിത കൂട്ടായ്മ ആരംഭിച്ചിട്ടുള്ളത്. 2013ലെ ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരമുള്ള എല്ലാ അവകാശങ്ങളും ഗോത്രവർഗ വിഭാഗങ്ങൾക്ക് ഉറപ്പുവരുത്തുകയും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഇവരെ ബോധവത്കരിക്കുകയുമാണ് ഭാസുരയുടെ പ്രധാനലക്ഷ്യം. പദ്ധതി വെള്ളിയാഴ്ച ആറളം ഫാമിൽ നടപ്പിൽവരും. ഗോത്രവർഗ വനിത ഭക്ഷ്യ ഭദ്രത കൂട്ടായ്മ രൂപവത്കരണവും ബോധവത്കരണ ക്ലാസും ബ്ലോക്ക് ഏഴിൽ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭക്ഷ്യ കമീഷൻ ചെയർമാൻ കെ.വി. മോഹൻ കുമാർ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story