Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:32 AM IST Updated On
date_range 20 April 2022 5:32 AM ISTനീർച്ചാലുകളുടെ വീണ്ടെടുപ്പിന് തോട് നടത്തം
text_fieldsbookmark_border
കൂത്തുപറമ്പ്: നരവൂർ സൗത്ത് എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ തോട് നടത്തം സംഘടിപ്പിച്ചു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കുട്ടികളുടെ തോട്ടിലൂടെയുള്ള നടത്തം. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി സംസ്ഥാനത്ത് വിപുലമായ ജലശുചീകരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പദ്ധതികളോട് കൈകോർത്തു കൊണ്ടാണ് സ്കൂളും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. നരവൂർ തോട് മുതൽ മുതിയങ്ങവരെയായിരുന്നു തോട് നടത്തം. പരിസ്ഥിതി പ്രവർത്തകരായ എം.വി. രമേഷ് ബാബു, കുന്നുബ്രോൻ രാജൻ എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ പി.വി. ദിജേഷ്, സി. റജിൻ, വി. രഗില, എ.കെ. യജുഷ എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ ശുചീകരണം, ജലസഭ എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story