Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജലസമിതി രൂപവത്കരിച്ചു

ജലസമിതി രൂപവത്കരിച്ചു

text_fields
bookmark_border
പയ്യന്നൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിലെ ജലസ്രോതസ്സുകളുടെ പഠനവും സംരക്ഷണവും ശുചീകരണവും ലക്ഷ്യമിട്ട് നഗരസഭ തല . ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. വി. ബാലൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ്കുമാർ പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, ടി.പി. സെമീറ, ടി. വിശ്വനാഥൻ, ശശിധരൻ, സൂപ്രണ്ട് ഹരിപ്രസാദ്, കെ. ആന്റണി, ജെ.എച്ച്.ഐ ഹരി പുതിയില്ലത്ത് എന്നിവർ സംബന്ധിച്ചു. നഗരസഭാതല കാമ്പയിൻ പ്രവർത്തനങ്ങൾ, വാർഡ് തല ജലസമിതി രൂപവത്കരിക്കൽ, വാർഡുകളിൽ ജലസമിതി യോഗം ചേർന്ന് കർമപദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, അനുബന്ധ വകുപ്പുകളുടെയും, ഏജൻസികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തൽ, ജലസ്രോതസ്സുകളുടെ മലിനീകരണകാരികളായ ഉറവിടങ്ങളെ കണ്ടെത്തി മാലിന്യം നീക്കംചെയ്യുന്നതിനാവശ്യമായ നടപടി, സംസ്ക്കരണം എന്നിവ ജലസമിതിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയാണ് ജലസമിതിയിലൂടെ ലക്ഷ്യമിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story