Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:28 AM IST Updated On
date_range 20 April 2022 5:28 AM ISTവന്യജീവികളെ നിരീക്ഷിക്കാൻ ഏറുമാടം
text_fieldsbookmark_border
ആറളം ഫാം പത്താം ബ്ലോക്കിൽ ആർ.ആർ.ടി ഓഫിസിനോട് ചേർന്നുള്ള മരത്തിലാണ് ഏറുമാടം കെട്ടിയത് കേളകം: വന്യജീവികളെ നിരീക്ഷിക്കാൻ ആറളം ഫാമിൽ വനം വകുപ്പിന്റെ ഏറുമാടം. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വനാതിർത്തിയിലാണ് വലിയ മരത്തിന് മുകളിൽ വനം വകുപ്പ് റാപിഡ് റസ്പോൺസ് ടീം ഉദ്യോഗസ്ഥർ ഏറുമാടം തീർത്തത്. ആറളം ഫാം പത്താം ബ്ലോക്കിൽ ആർ.ആർ.ടി ഓഫിസിനോട് ചേർന്നുള്ള മരത്തിലാണ് മുളയും ബലവത്തായ മരങ്ങളും കുട്ടി കെട്ടി ഏറുമാടം പണി കഴിപ്പിച്ചത്. രാത്രികാലങ്ങളിൽ ഏറുമാടത്തിൽ ഇരുന്ന് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കാനാണ് ഏറുമാടം നിർമിച്ചത്. കാട്ടാനകൾ ആദിവാസി മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചാൽ ഏറുമാടത്തിൽനിന്ന് പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താൻ കഴിയും റാപ്പിഡ് റസ്പോൺസ് ടീമീലെ ഉദ്യോഗസ്ഥർ മാറി മാറി രാത്രിയും പകലും ഏറുമാടത്തിൽ കാവൽ ഇരിക്കുന്ന തരത്തിൽ ഡ്യൂട്ടിയും നിശ്ചയിച്ചിട്ടുണ്ട്. ആറളം ആദിവാസി പുനരധിവാസ മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ഏറുമാടങ്ങൾ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
