Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:42 AM IST Updated On
date_range 19 April 2022 5:42 AM ISTജില്ല കൗൺസിൽ യോഗം
text_fieldsbookmark_border
കൂത്തുപറമ്പ്: സ്കൂൾ വിദ്യാർഥികൾക്കുള്ള പോഷകാഹാര പദ്ധതിയിൽ പാൽ, മുട്ട വിതരണത്തിന് പ്രത്യേകം തുക അനുവദിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ആവശ്യപ്പെട്ടു. നിലവിൽ അനുവദിക്കുന്ന തുക ഏറെ അപര്യാപ്തമായതിനാൽ പ്രധാനാധ്യാപകർ കടക്കെണിയിലാണ്. പ്രത്യേകം തുക അനുവദിച്ചില്ലെങ്കിൽ പാൽ, മുട്ട വിതരണം നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകും. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി.സെക്രട്ടറി കെ. ശ്രീധരൻ, ജില്ല സെക്രട്ടറി വി.പി. രാജീവൻ, ജസ്റ്റിൻ ജയകുമാർ, കെ.പി. വേണുഗോപാലൻ, എ.കെ. സുധാമണി, ടി. ചന്ദ്രൻ, ബിന്ദു കൃഷ്ണ, പി. ബിഷീന, ടി.എം. സഞ്ജു, കെ.എം. സുരേശൻ, സി. കേശവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story