Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:31 AM IST Updated On
date_range 19 April 2022 5:31 AM ISTമലിനജലം കുടിവെള്ള സംഭരണിയിലേക്ക് ഒഴുകുന്നു
text_fieldsbookmark_border
ഇരിട്ടി: പുതിയ ബസ് സ്റ്റാൻഡ് ശുചിമുറി ഉൾപ്പെടെയുള്ളവയിൽ നിന്ന് മലിനജലം പഴശ്ശി കുടിവെള്ള സംഭരണിയിലേക്ക് ഒഴുകുന്നു. നഗരസഭ ഷോപ്പിങ് കോംപ്ലക്സിന്റെ പിറകിലൂടെയാണ് മലിനജലം ഒഴുക്കിവിടുന്നത്. ആയിരക്കണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സായ പഴശ്ശി ജലസംഭരണിയിൽ ഇവ ഒഴുകിയെത്തുമ്പോൾ വെള്ളം ഉപയോഗിക്കുന്നവർക്ക് പകർച്ചവ്യാധികൾ ഉൾപ്പെടെ പടർന്നു പിടിക്കാനും സാധ്യതയുണ്ട്. ശുചിമുറി ശോച്യാവസ്ഥയിലാണ്. ഇരിട്ടി നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി മലിനജലം സംഭരണിയിലേക്ക് ഒഴുകിപ്പോകുന്നത് തടയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
