Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:30 AM IST Updated On
date_range 19 April 2022 5:30 AM ISTറോഡിന്റെ ശോച്യാവസ്ഥ; ഉപരോധിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: ചുടല - മാതമംഗലം - എടക്കോം റോഡ് നവീകരണത്തിൽ ചുടല അമ്മാനപ്പാറ ഭാഗത്തെ പ്രവൃത്തി വൈകുന്നതായി ആരോപിച്ച് യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രോജക്ട് മാനേജരെ ഉപരോധിച്ചു. 19 കിലോമീറ്ററിൽ നവീകരണം ബാക്കിയുള്ള ആറ് കിലോമീറ്ററിലെ പ്രവൃത്തി വൈകുന്നതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുന്നതായി ആരോപിച്ചാണ് ഉപരോധം. ചുടല - മാതമംഗലം - എടക്കോം 19.500 കിലോമീറ്റർ റോഡ് നവീകരണത്തിന് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 57 കോടി രൂപ കിഫ്ബി ഫണ്ടിൽ വകയിരുത്തി അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം നടത്തിയത്. 2018ൽ ആരംഭിച്ച പ്രവൃത്തി കരാറുകാരൻ മരണപ്പെട്ടതോടെ പാതി വഴിയിലാവുകയായിരുന്നു. റോഡ് നവീകരണ പ്രവൃത്തിയാരംഭിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്ത ഭാഗത്തെ റോഡിന്റെ അവസ്ഥ ശോച്യമായി തുടരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മേയ് 15 ഓടെ പ്രവൃത്തി പൂർത്തിയാകുമെന്ന് നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അഷറഫ് പുളുക്കൂൽ പറഞ്ഞു. അതേസമയം മേയ് പകുതിയോടെ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രോജക്ട് മാനേജർ പി.ടി. രത്നാകരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
