Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:38 AM IST Updated On
date_range 18 April 2022 5:38 AM ISTഅപകടം വിട്ടൊഴിയാതെ അഞ്ചരക്കണ്ടി ജങ്ഷൻ
text_fieldsbookmark_border
അഞ്ചരക്കണ്ടി: . ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ടു കാറുകൾക്ക് കേടുപാടു പറ്റി. ആർക്കും പരിക്കില്ല. കഴിഞ്ഞ ഒരുമാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. അഞ്ചരക്കണ്ടി ജങ്ഷനോട് അധികൃതർ കാണിക്കുന്ന അവഗണനയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തേ നിരവധി അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് ജങ്ഷന്റെ നാലു ഭാഗങ്ങളിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ലൈറ്റുകൾ സ്ഥാപിച്ചതിന് ശേഷവും അപകടങ്ങൾ തുടർക്കഥയാണ്. തലശ്ശേരി, ചാലോട്, മട്ടന്നൂർ, കണ്ണൂർ റോഡുകൾ സംഗമിക്കുന്ന അഞ്ചരക്കണ്ടി ടൗണിൽ ഹംപ് വേണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. എല്ലാ ഭാഗങ്ങളിൽനിന്നും വാഹനങ്ങൾ വേഗത്തിൽ വരുന്നതാണ് അപകടത്തിന് പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
