Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:37 AM IST Updated On
date_range 18 April 2022 5:37 AM ISTസീതീ സാഹിബ് അനുസ്മരണം
text_fieldsbookmark_border
തലശ്ശേരി: യൂത്ത് ലീഗ് തലശ്ശേരിയിൽ സംഘടിപ്പിച്ച കെ.എം. സീതി സാഹിബ് അനുസ്മരണവും ഇഫ്താർ സംഗമവും സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് ഉദ്ഘാടനം ചെയ്തു. തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സീതി സാഹിബ് അവാർഡ് പൊതുപ്രവർത്തകനായ കെ.സി. അഹ്മദിന് ഇസ്മായിൽ വയനാട് സമ്മാനിച്ചു. പ്രസിഡന്റ് റഷീദ് തലായി അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് ജേതാവിനെ മണ്ഡലം ലീഗ് സെക്രട്ടറി ഷാനിദ് മേക്കുന്ന് പരിചയപ്പെടുത്തി. മണ്ഡലം ലീഗ് പ്രസിഡന്റ് ബഷീർ ചെറിയാണ്ടി, എൻ. മഹ്മൂദ്, കെ.സി. അഹമദ്, പാലക്കൽ സാഹിർ, തസ്ലീം ചേറ്റംകുന്ന്, ശഹബാസ് കായ്യത്ത്, സി. അഹമ്മദ് അൻവർ, മുനവർ അഹമ്മദ്, എ.കെ. സക്കരിയ, ഇ.കെ. ജലാലു, കെ.പി. അൻസാരി, എൻ.കെ. ഖാലിദ്, അഫ്സൽ പുന്നോൽ, ഷാജിർ കതിരൂർ, മുഹമ്മദ് സാഹിദ്, ജംഷീർ മഹമൂദ്, സഫീർ മത്തിപ്പറമ്പ്, ഉമ്മർ വടക്കുമ്പാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി തഫ്‌ലീം മാണിയാട്ട് സ്വാഗതവും ട്രഷറർ ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
