Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:36 AM IST Updated On
date_range 18 April 2022 5:36 AM ISTവൈശാഖ മഹോത്സവം; അവിലുമായി സ്ഥാനികർ പുറപ്പെട്ടു
text_fieldsbookmark_border
ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവം പ്രക്കൂഴം നാളില്‍ കൊട്ടിയൂര്‍ പെരുമാളിന് സമര്‍പ്പിക്കാനുള്ള അവിലുമായി സ്ഥാനികർ പുറപ്പെട്ടു. പുല്ലാഞ്ഞിയോട് നരഹരിപറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍നിന്നാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ നാള്‍കുറിക്കല്‍ ചടങ്ങായ പ്രക്കൂഴത്തിന് പെരുമാളിന് സമര്‍പ്പിക്കാനായി അവില്‍ എഴുന്നള്ളിക്കുന്നത്. തുടര്‍ച്ചയായി ഇത് 29ാം വര്‍ഷമാണ് കൊട്ടിയൂരിലേക്ക് അവില്‍ എഴുന്നള്ളിക്കുന്നത്. 10 ദിവസം വ്രതം നോറ്റ് 11ഓളം അമ്മമാരാണ് മൂന്നുദിവസത്തെ അധ്വാനത്തിലൂടെ അവില്‍ ഇടിച്ച് ഉണ്ടാക്കിയത്. പുഴുങ്ങിയെടുത്ത നെല്ല് വറുത്ത് പരമ്പരാഗത രീതിയില്‍ ഇടിച്ചെടുത്താണ് ഭഗവാന് നേദിക്കാനായി കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നത്. കാപ്പാടൻ ജാനകിയമ്മ, കാപ്പാടൻ സരസ്വതി, കണ്ടം ചിറ ജാനകിയമ്മ, കെ. ഓമന, പി.ജി. ധനലക്ഷ്മി, കെ. പത്മിനി, ഇ.കെ. മാധവി, എം.കെ. രാധ, പി. വിലാസിനി, പി. വനജ, എം.പി. പുഷ്‌പ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നെല്ലിടിച്ച് അവിലുണ്ടാക്കിയത്. എം. പ്രഭാകരൻ, എം. ബാലകൃഷ്ണൻ, കെ. രാമകൃഷ്ണൻ, ജിനിത്ത്, കെ. ശ്രീധരൻ, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊട്ടിയൂരിലേക്ക് അവിൽ എഴുന്നള്ളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
