Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:36 AM IST Updated On
date_range 17 April 2022 5:36 AM ISTനാസര്‍ മട്ടന്നൂര്‍ സ്മാരക അവാര്‍ഡ് എം.വി. അബ്ദുല്‍റഊഫിന്
text_fieldsbookmark_border
മട്ടന്നൂര്‍: വാഹനാപകടത്തെ തുടര്‍ന്ന് അകാലത്തില്‍ മരിച്ച മട്ടന്നൂരിലെ മാധ്യമം ലേഖകന്‍ നാസര്‍ മട്ടന്നൂരിന്റെ സ്മരണക്ക് മട്ടന്നൂര്‍ പ്രസ്ഫോറവും നാസര്‍ അനുസ്മരണവേദിയും നല്‍കുന്ന മികച്ച പ്രാദേശിക ലേഖകനുള്ള സംസ്ഥാനതല അവാര്‍ഡിന് ദീപിക ശ്രീകണ്ഠപുരം ലേഖകന്‍ എം.വി. അബ്ദുല്‍റഊഫ് അര്‍ഹനായി. രാഷ്ട്രദീപികയില്‍ പ്രസിദ്ധീകരിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ ഇരിക്കൂറിലെ കൊലപാതകങ്ങളെക്കുറിച്ചുള്ള പരമ്പരക്കാണ് അവാര്‍ഡ്. എം.വി. അബ്ദുല്‍റഊഫ് മലപ്പട്ടം സ്വദേശിയാണ്. 5001 രൂപയും ഫലകവുമാണ് അവാര്‍ഡ്. 23നു മട്ടന്നൂരില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എം.എല്‍.എ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായ കെ.കെ. ഉസ്മാന്‍, ഒ.കെ. പ്രസാദ്, ഫായിസ് പുന്നാട്, ജിജേഷ് ചാവശേരി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പടം) അബ്ദുല്‍റഊഫ് abdul raouf
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story