Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:36 AM IST Updated On
date_range 17 April 2022 5:36 AM ISTസമ്പൂർണ ഇ-ഓഫിസ് യാഥാർഥ്യമായി
text_fieldsbookmark_border
ഭൂരേഖകൾക്കായി ഓഫിസുകൾ കയറിയിറങ്ങേണ്ട കണ്ണൂർ: ജില്ലയിൽ സമ്പൂർണ ഇ-ഓഫിസ് പദ്ധതി യാഥാർഥ്യമായി. ഇനി ഭൂരേഖകൾക്കായി ഓഫിസുകൾ കയറിയിറങ്ങേണ്ട. ഫെബ്രുവരിയിലാണ് കലക്ടർ എസ്. ചന്ദ്രശേഖറുടെ നേതൃത്വത്തിൽ സമ്പൂർണ ഇ-ഓഫിസ് പദ്ധതി നടപ്പാക്കാൻ ജില്ലയിൽ കർമപദ്ധതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്. തപാൽ സൃഷ്ടിക്കൽ, ഫയൽ സൃഷ്ടിക്കൽ, പ്രോസസിങ്, ഓർഡറുകൾ നൽകൽ എന്നിവയിൽ തുടങ്ങി ഫയൽ നീക്കത്തിന്റെ എല്ലാ ഘട്ടവും ഇ-ഓഫിസിന്റെ ഭാഗമാവും. പ്രസിദ്ധീകരിച്ച സർക്കാർ ഉത്തരവുകൾ, ഫയൽ സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അനായാസം ഇ-ഓഫിസിന്റെ വെബ്പോർട്ടൽ മുഖേന പൊതുജങ്ങൾക്ക് ലഭ്യമാകും. കലക്ടറേറ്റുകളിൽ സംസ്ഥാനത്ത് ആദ്യമായി ഇ-ഓഫിസ് വ്യാപിപ്പിച്ചത് കണ്ണൂർ ജില്ലയിലാണ്. തുടർന്ന് 2016ൽ തലശ്ശേരി റവന്യൂ ഡിവിഷനൽ ഓഫിസിലും നടപ്പാക്കി. റവന്യൂ വകുപ്പിൽ നിരവധി ഡിജിറ്റൽ സേവനങ്ങളാണ് പുതുതായി ആരംഭിക്കുന്നത്. ഭൂ നികുതി അടക്കാനുള്ള മൊബൈൽ ആപ്, വില്ലേജ് ഓഫിസുകളിൽ ഔദ്യോഗിക വെബ്സൈറ്റുകൾ, പൊതുജനങ്ങൾക്ക് ഇ-സർവിസസ് പോർട്ടൽ തുടങ്ങിയവയാണ് സേവനങ്ങൾ. ജനങ്ങൾക്ക് വിവിധ ഭൂരേഖകൾക്കായി ഓഫിസുകൾ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് കുറക്കാനും ആവശ്യങ്ങൾ സാധിക്കാനും കഴിയും. ജില്ലയിൽ ഇ-ഓഫിസ് നടപ്പാക്കിയതിന്റെ പ്രഖ്യാപനവും കലക്ടറേറ്റിലെ നിരീക്ഷണ കാമറ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനവും റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ, കലക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം കെ.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story