Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിയാരത്ത് ആശ്വാസ്...

പരിയാരത്ത് ആശ്വാസ് വാടക വീടിന് ശിലയിട്ടു

text_fields
bookmark_border
പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ വാടക നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി കെ. രാജൻ നിർവഹിച്ചു. പരിയാരം മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോളജ് കാമ്പസിൽ 106 പേർക്ക് താമസസൗകര്യം ലഭ്യമാക്കുന്നതിനായി മൂന്നുനില കെട്ടിടം പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആറുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ 10 ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ട് ലെവലിലായി എട്ടു കിടക്കകളുള്ള ഡോർമെറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയിൽ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ടു ലെവലിലായി 64 കിടക്കകളുള്ള ഒരു ഡോർമെറ്ററിയും രണ്ടാംനിലയിൽ 12 ബാത്ത് അറ്റാച്ച്ഡ് മുറികളുമാണുള്ളത്. കെട്ടിടത്തിൽ 106 പേർക്ക് താമസസൗകര്യം ലഭ്യമാകുന്നതാണ് 1787.34 ചതുരശ്രമീറ്ററുള്ള കെട്ടിടം. കാമ്പസിൽ മെഡിക്കൽ കോളജിന്റെ ഉടമസ്ഥതയിലുള്ള 50 സൻെറ് വിസ്തീർണമുള്ള സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. 12 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പ് മെഡിക്കൽ കോളജ് അധികൃതരും ബോർഡും സംയുക്തമായി നിർവഹിക്കും. ശിലാസ്ഥാപന ചടങ്ങിൽ ഹൗസിങ് കമീഷണർ എൻ. ദേവിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, ഭവനനിർമാണ ബോർഡ് അംഗം കാരായി രാജൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, ടി. തമ്പാൻ, ഡോ. കെ. സുദീപ്, വി.എ. കോമളവല്ലി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിർ സംസാരിച്ചു. ഭവനനിർമാണ ബോർഡ് ചെയർമാൻ പി.പി. സുനീർ സ്വാഗതവും ചീഫ് എൻജിനീയർ കെ.പി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. ------------- പി.വൈ.ആർ പി.എം.സി ഹൗസ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ആശ്വാസ് വാടക വീടിന് മന്ത്രി രാജൻ ശിലയിടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story