Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:29 AM IST Updated On
date_range 17 April 2022 5:29 AM ISTമണത്തണയിൽ ദൈവത്തെ കാണൽ ചടങ്ങ് നടന്നു
text_fieldsbookmark_border
കൊട്ടിയൂർ പ്രാക്കൂഴം 18ന് കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ 'ദൈവത്തെ കാണൽ' മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യചടങ്ങാണ് ദൈവത്തെ കാണൽ. കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ 10ഓടെ ചടങ്ങുകൾക്ക് തുടക്കമായി. കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ എന്നിവരോടൊപ്പം ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. കോവിഡ് ബാധയെ തുടർന്ന് രണ്ടു വർഷമായി ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെയായിരുന്നു വൈശാഖ മഹോത്സവം നടന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് വൻ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 18 നാണ് പ്രാക്കൂഴം. മേയ് 10ന് നീരെഴുന്നള്ളത്ത് ചടങ്ങ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story