Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:29 AM IST Updated On
date_range 17 April 2022 5:29 AM ISTപാലക്കാട്ടെ കൊലപാതകം: തലശ്ശേരിയിൽ ജാഗ്രത
text_fieldsbookmark_border
തലശ്ശേരി: പാലക്കാട്ടെ ഇരട്ട കൊലപാതകത്തെ തുടർന്ന് പൊലീസ് ജാഗ്രതയിൽ. എസ്.ഡി.പി.ഐ ശക്തികേന്ദ്രങ്ങളിൽ സംഘർഷമൊഴിവാക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന് മുകളിൽ നിന്നുള്ള നിർദേശം. വാഹനപരിശോധന ഉൾപ്പെടെയുള്ള പൊലീസ് നിരീക്ഷണം നഗരത്തിൽ കർശനമാക്കി. പ്രധാന കേന്ദ്രങ്ങളിൽ പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ച് പഴുതടച്ചു. സായുധ പൊലീസ് സംഘം ഇടവിട്ട സമയങ്ങളിൽ പട്രോളിങ് നടത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണ്. 50 ഓളം ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി മുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചില ലോഡ്ജുകളും പൊലീസ് പരിശോധിച്ചു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story