Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:40 AM IST Updated On
date_range 15 April 2022 5:40 AM ISTകലാസന്ധ്യക്ക് കൊടിയിറങ്ങി
text_fieldsbookmark_border
കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷ സമാപനത്തിൽ മാപ്പിളപ്പാട്ടിന്റെ ഇശലുകൾ മഴയായി പെയ്തിറങ്ങി. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനും കേരള ഫോക് ലോർ അക്കാദമിയുടെ മികച്ച മാപ്പിളപ്പാട്ട് പുരസ്കാര ജേതാവുകൂടിയായ കണ്ണൂർ ശരീഫും സംഘവുമാണ് സമാപന ദിവസം സംഗീതപ്രേമികൾക്ക് ഇശൽ വിരുന്നൊരുക്കിയത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന അന്തരിച്ച എരഞ്ഞോളി മൂസയുടെ എക്കാലത്തും ഓർക്കുന്ന 'എന്തെല്ലാം വർണങ്ങൾ, എന്തെല്ലാം ഗന്ധങ്ങൾ, എന്തെല്ലാം പൂക്കൾ ഈ ഉദ്യാനത്തിൽ' എന്ന മതമൈത്രിയുടെ ഗാനവുമായാണ് കണ്ണൂർ ശരീഫും സംഘവും ഗാനമേള ആരംഭിച്ചത്. കണ്ണൂർ ശരീഫിന്റെ കൂടെ ബെൻസീറ പയ്യന്നൂർ, കുഞ്ഞു ബായി, പ്രിയ ബൈജു, റഹ്‌മാൻ ഫറോക്ക് എന്നിവരും വേദിയിലെത്തി. കമറുദ്ദീൻ കീച്ചേരി(കീബോർഡ്), കൃഷ്ണകുമാർ(ഗിറ്റാർ), ശമീർ തലശ്ശേരി(റിഥം), യേശുദാസ് തലശ്ശേരി(ഡ്രംസ്), മുരളീധരൻ, നാസർ(തബല) എന്നിവരാണ് ഉപകരണ സംഗീതത്തിലൂടെ ഗാനമേളക്ക് കൂടുതൽ ഇമ്പമേകിയത്. യു.എ.ഇ സർക്കാറിന്റെ ഗോൾഡന്‍ വിസ ലഭിച്ച ദിവസമായിരുന്നു ശരീഫിന്റെ ജന്മനാടായ കണ്ണൂരിലെ പരിപാടി. പടം) പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം അരങ്ങിലെ കലാസന്ധ്യയില്‍ കണ്ണൂര്‍ ശരീഫും സംഘവും അവതരിപ്പിച്ച പരിപാടി photo kannur shareef night
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
