Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:36 AM IST Updated On
date_range 15 April 2022 5:36 AM IST'എന്റെ കേരളം' മെഗാ എക്സിബിഷൻ സമാപിച്ചു
text_fieldsbookmark_border
കണ്ണൂർ: പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദർശന വിപണനമേള സമാപിച്ചു. മേളയുടെ ഭാഗമായുള്ള കലാസാംസ്‌കാരിക പരിപാടികൾക്ക് കണ്ണൂർ ഷെരീഫിന്റെ സംഗീതനിശയോടെ സമാപനമായി. മേളയിലെ ഏറ്റവും മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. ജില്ല ഇൻഫർമേഷൻ ഓഫിസ് പ്രസിദ്ധീകരിച്ച 'കണ്ണൂർ ഗസറ്റ്' പ്രത്യേക പതിപ്പ് ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന് നൽകി എം.എൽ.എ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.കെ. രത്‌നകുമാരി, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ജില്ല വ്യവസായകേന്ദ്രം ജനറൽമാനേജർ ടി.ഒ. ഗംഗാധരൻ, മാനേജർ പി.വി. രവീന്ദ്രൻ, എൽ.എസ്ജി.ഡി ജോ. ഡയറക്ടർ ടി.ജെ. അരുൺ, ഫോക്‌ലോർഅക്കാദമി വൈസ്ചെയർമാൻ എ.വി. അജയകുമാർ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ സുർജിത് എന്നിവർ സംബന്ധിച്ചു. ഏപ്രിൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മേള വൻ ജനപങ്കാളിത്തത്തോടൊപ്പം മികച്ച വിറ്റുവരവും നേടിയാണ് സമാപിച്ചത്. മികച്ച തീം സ്റ്റാളിനുള്ള പുരസ്‌കാരം കേരള പൊലീസ് ഏറ്റുവാങ്ങി. മലബാർ കാൻസർ സൻെറർ രണ്ടും ജയിൽ വകുപ്പ് മൂന്നും സ്ഥാനം നേടി. മികച്ച ഡിസൈൻ: കിഫ്ബി. മികച്ച ആക്ടിവിറ്റി: പൊതുവിദ്യാഭ്യാസം. ജൂറി പ്രത്യേക പരാമർശം: ഐ.ഐ.എച്ച്.ടി, ആയുഷ് ഹോമിയോ, സിദ്ധചികിത്സ. സാങ്കേതികവിദ്യ വിഭാഗത്തിൽ മികച്ച സ്റ്റാൾ ഗവ. ഐ.ടി.ഐ കണ്ണൂർ. സർക്കാർ വകുപ്പുകളിൽ ഏറ്റവും മികച്ച വിപണന സ്റ്റാൾ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ചന്തയാണ്. ഫിഷറീസ് സ്റ്റാൾ രണ്ടും ഖാദി ബോർഡ് മൂന്നും സ്ഥാനം നേടി. മൃഗസംരക്ഷണ വകുപ്പിന്റെ മുണ്ടയാട് കോഴി വളർത്തൽ കേന്ദ്രത്തിന്റേതാണ് ഏറ്റവും നല്ല ജനസൗഹൃദ സ്റ്റാൾ. മറ്റ് ഏജൻസികളിൽ ഏറ്റവും മികച്ച വിപണന സ്റ്റാളായി ദിനേശ് തെരഞ്ഞെടുക്കപ്പെട്ടു. കുടുംബശ്രീക്കാണ് രണ്ടാം സ്ഥാനം. ശുചിത്വം, വേയ്സ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയവയിലുള്ള മികവിന് കെ.ടി.ഡി.സി - പുട്ടോപ്പിയ സ്റ്റാൾ പുരസ്‌കാരം നേടി. ബോക്സ്) രണ്ടര കോടിയോളം രൂപയുടെ വിറ്റുവരവ് 'എന്റെ കേരളം' മെഗാ എക്സിബിഷൻ കൊമേഴ്ഷ്യൽ, തീം സ്റ്റാളുകളിൽ രണ്ടര കോടിയോളം രൂപയുടെ വിറ്റുവരവ്. 13 വരെ മാത്രം 2.36 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ഏപ്രിൽ മൂന്നു മുതലാണ് സ്റ്റാളുകൾ ആരംഭിച്ചത്. വ്യവസായ വകുപ്പിന്റെ സ്റ്റാളിൽ 1.38 കോടി രൂപയുടെ സാധനങ്ങളാണ് ഇതുവരെ വിറ്റഴിച്ചത്. ഇതിൽ 98.57 ലക്ഷം രൂപ കൈത്തറി സ്റ്റാളുകളിൽ നിന്നാണ്. വ്യവസായ വകുപ്പിന്റെ 15 എം.എസ്.എം.ഇ സ്റ്റാളുകളിൽ നിന്നായി ഇതുവരെ 39.5 ലക്ഷം രൂപ വരവ് ലഭിച്ചു. തുണിത്തരങ്ങൾ, കുടകൾ, ഭക്ഷണ സാധനങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെട്ട കേരള ദിനേശ് സ്റ്റാളിൽ നിന്നും 23.23 ലക്ഷം രൂപയുടെ ഉൽപന്നങ്ങളാണ് വിൽപന നടത്തിയത്. 13ന് മാത്രം 2.45 ലക്ഷം രൂപയുടെ വരവ് ലഭിച്ചു. ഇതു കൂടാതെ ദിനേശിന്റെ ഫുഡ് കോർട്ടിൽ നിന്ന് മാത്രമായി 5.4 ലക്ഷം രൂപ ലഭിച്ചു. കെ.ടി.ഡി.സിയുടെ ഫുഡ്കോർട്ടിൽ നിന്നും 1.65 ലക്ഷം രൂപയുടെയും മിൽമ സ്റ്റാളിൽ നിന്നും 5.4 ലക്ഷം രൂപയുടെയും ഭക്ഷ്യ ഉൾപന്നങ്ങൾ വിൽപന നടത്തി. 3.5 ലക്ഷം രൂപയാണ് ആറളം ഫാം സ്റ്റാളിൽ ലഭിച്ചത്. കൃഷി വകുപ്പ് 9.7 ലക്ഷം രൂപയുടെയും ഫിഷറീസ് 7.7 ലക്ഷം രൂപയുടെയും ടൂറിസം വകുപ്പ് 3.66 ലക്ഷം രൂപയുടെയും ഉൽപന്നങ്ങൾ ഇതുവരെ വിറ്റു. കുടുംബശ്രീ സ്റ്റാളിൽ നിന്നും 16.59 ലക്ഷം രൂപയും ഫുഡ് കോർട്ടിൽ നിന്നും 16.4 ലക്ഷം രൂപയും ലഭിച്ചു. മറ്റു വകുപ്പുകളിലെ വിറ്റുവരവ്: വനം വന്യജീവി വകുപ്പ് 1.77 ലക്ഷം, ക്ഷീര വികസന വകുപ്പ് 41770, തദ്ദേശസ്വയം ഭരണം 7080, കണ്ണൂർ ഗവ.ഐ.ടി.ഐ 68640, കെ.സി.സി.പി.എൽ 34000, കൃഷി വിജ്ഞാൻ കേന്ദ്ര 42230, മേഖല കോഴി വളർത്തു കേന്ദ്രം 32000, വനിതാ ശിശു വികസന വകുപ്പ് 23700, ഫോക് ലോർ അക്കാദമി 37961. പടം) ലഭിച്ചാൽ ഉടൻ അയക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story