Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉളിക്കൽ ചെങ്കൽപ്പണയിൽ...

ഉളിക്കൽ ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികൾക്ക് പരിക്ക്

text_fields
bookmark_border
ഉളിക്കൽ  ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് രണ്ടു  തൊഴിലാളികൾക്ക് പരിക്ക്
cancel
ഇരിട്ടി: ഉളിക്കൽ നുച്ചിയാട് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. അസം സ്വദേശികളായ മിഥുൻ(33), മൈദൂൽ(34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചെങ്കൽപണയിൽ ഖനനം നടത്തുകയായിരുന്ന തൊഴിലാളികൾക്ക് മുകളിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനടിയിൽ രണ്ട് പേർ കുടുങ്ങിയെങ്കിലും മറ്റ് തൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായി മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. മുമ്പ്​ ഖനനം നടത്തി മണ്ണിട്ട് മൂടിയ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story