Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:30 AM IST Updated On
date_range 15 April 2022 5:30 AM ISTമലയോരത്ത് വീണ്ടും ചുഴലിക്കാറ്റ്; വ്യാപക കൃഷിനാശം
text_fieldsbookmark_border
ഇരിട്ടി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും വേനൽമഴയിലും മലയോരമേഖലയിൽ ഉണ്ടായ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് എടുക്കുന്നതിനിടയിൽ വില്ലനായി വീണ്ടുമെത്തിയ ചുഴലിക്കാറ്റിലും മഴയിലും മലയോരത്ത് കനത്ത നാശം. ബുധനാഴ്ച് വൈകീട്ട് മഴക്കൊപ്പം എത്തിയ കാറ്റാണ് മേഖലയിൽ വീണ്ടും നാശം വിതച്ചത്. കടത്തും കടവ്, പായം, പട്ടാരം ഭാഗങ്ങളിലാണ് കൃഷിനാശം നേരിട്ടത്. മേഖലയിൽ ആയിരത്തിലധികം നേന്ത്രവാഴകൾ നിലംപൊത്തി. പായത്ത് വൈദ്യുതിത്തൂൺ വീണ് കടയുടെ ഒരുഭാഗം ഭാഗികമായി തകർന്നു. കടയുടമ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പായം കാടമുണ്ടയിലെ മാവില പ്രസാദിന്റെ കടയുടെ മുകളിലാണ് വൈദ്യുതിത്തൂൺ പൊട്ടിവീണത്. വൈദ്യുതിക്കമ്പിക്ക് മുകളിൽ തെങ്ങ് വീണതോടെ സമീപത്തെ അഞ്ച് വൈദ്യുതിത്തൂണുകൾ നിലം പതിക്കുകയായിരുന്നു. അപകടസമയത്ത് ലൈനിൽ വൈദ്യുതി ബന്ധം ഉണ്ടായിരുന്നു. എന്നാൽ കടയുടമ പ്രസാദ് കടയ്ക്കുള്ളിൽ ഇല്ലാത്തതിനാലും സാധനം വാങ്ങാൻ ആളുകൾ വരാത്തതിനാലുമാണ് അപകടം ഒഴിവായത്. കടത്തുംകടവിൽ രണ്ടായിരത്തോളം വാഴകൾ കാറ്റിൽ നിലംപൊത്തി. പരുത്തി വേലിൽ ജോണിയുടെ കുലച്ച വാഴകളാണ് നശിച്ചത്. കഴിഞ്ഞദിവസം ഉണ്ടായ ചുഴലിക്കാറ്റിലും മഴയിലും ജോണിയുടെ 150ഓളം വാഴ നശിച്ചിരുന്നു. വിഷുവിപണിയും ഓണംവിപണിയും ലക്ഷ്യമാക്കി രണ്ട് ഘട്ടങ്ങളായി നട്ട 5000ത്തോളം വാഴകളിൽ കുലച്ച വാഴകളാണ് നശിച്ചത്. ഇൻഷൂർചെയ്ത കൃഷിയാണിവ. പട്ടാരത്ത് െസബാസ്റ്റ്യൻ തുണ്ടത്തിലിന്റെ കൃഷിയിടത്തിലും വൻ നാശം നേരിട്ടു. നിരവധി വാഴകൾ നിലം പൊത്തി. ഇരിട്ടി മേഖലയിൽ പലഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. അഞ്ചുദിവസം മുമ്പ് ആറളം പായം പഞ്ചായത്തുകളിലെ ഒമ്പത് ഗ്രാമങ്ങളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ കോടികളുടെ കൃഷിനാശവും ഒമ്പത് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നിരുന്നു. വരുംദിവസങ്ങളിലും കാറ്റും മഴക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കർഷകരെ ആശങ്കയിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
