Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅടച്ചിട്ട വീട്ടിൽ...

അടച്ചിട്ട വീട്ടിൽ മോഷണം

text_fields
bookmark_border
അടച്ചിട്ട വീട്ടിൽ മോഷണം
cancel
തലശ്ശേരി: കെ.എം.എസ് സൗണ്ട്സ് ഉടമ എ.വി. രണദേവിന്റെ മഞ്ഞോടി കണ്ണിച്ചിറ റോഡിലെ ശ്രീരാഗം വീട്ടിൽ മോഷണം. രണദേവും ഭാര്യയും വീടടച്ച് യു.എസിലുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. വീട് ശ്രദ്ധിക്കാൻ മരുമകനെ ചുമതലപ്പെടുത്തിയിരുന്നു. മാർച്ച് 21ന് അമേരിക്കയിലേക്ക് പോയ ദമ്പതികൾ ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി അറിയുന്നത്. വീട്ടിലെ സി.സി ടി.വി കണക്ഷനുകളും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചനിലയിലായിരുന്നു. മുൻവാതിൽ തകർത്താണ് മോഷണം. ഇരുനില വീടിനകത്തും പുറത്തുമുള്ള ശുചിമുറികളിലെ പൈപ്പ്, വാഷ്ബേസിൻ ഉൾപ്പെടെയുള്ള സാമഗ്രികളെല്ലാം തകർത്തനിലയിലാണ്. പുറത്തെ നവീനരീതിയിലുള്ള വാഷ്ബേസിൻ ഇളക്കിയെടുത്ത് കൊണ്ടുപോയി. അകത്തെ മുറികളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ വാരി പുറത്ത് വലിച്ചെറിഞ്ഞു. അലമാരകൾ വിദേശത്തുള്ള മക്കൾ ഉപയോഗിക്കുന്നതാകയാൽ എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് രണദേവ് പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ വിലപിടിപ്പുള്ള ഒരു വലിയ ഉരുളിയും രണ്ട് ലാപ്ടോപ്പുമാണ് കാണാതായതെന്ന് രണദേവ് പറഞ്ഞു. വീട്ടിലെ സാധനസാമഗ്രികൾ തകർത്ത സംഭവത്തിൽ രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. തലശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പടം ..... മോഷണം നടന്ന വീട്ടിലെ അലമാരയിലെ സാധനങ്ങൾ പുറത്ത് വാരിവലിച്ചിട്ട നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story