Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:28 AM IST Updated On
date_range 15 April 2022 5:28 AM ISTതില്ലങ്കേരി രക്തസാക്ഷി മന്ദിരം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
ഇരിട്ടി: നവീകരിച്ച തില്ലങ്കേരി രക്തസാക്ഷി മന്ദിരത്തിന്റെ ഉദ്ഘാടനവും രക്തസാക്ഷിത്വത്തിന്റെ എഴുപത്തിനാലാമത് വാർഷികവും വെള്ളിയാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ദിരത്തിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും, ബിജുട്ടി സ്മാരക ഹാൾ ഉദ്ഘാടനം കെ.കെ. ഷൈലജ എം.എൽ.എയും രക്തസാക്ഷി ഫലകം അനാഛാദനം സി.പി.എം. ജില്ല സെക്രട്ടറി എം.വി. ജയരാജനും ഫോട്ടോ അനാഛാദനം ജില്ല സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമനും കമ്പ്യൂട്ടർ സ്വിച്ച് ഓൺകർമം ഏരിയസെക്രട്ടറി എൻ.വി. ചന്ദ്രബാബുവും നിർവഹിക്കും. സംഘാടക സമിതി രക്ഷാധികാരി ടി. കൃഷ്ണൻ, കൺവീനർ കെ.എ. ഷാജി, ചെയർമാൻ പി.കെ. മുഹമ്മദ്, പി.പി. സുഭാഷ്, പി. സനീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story