Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:41 AM IST Updated On
date_range 14 April 2022 5:41 AM ISTജലസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
ശ്രീകണ്ഠപുരം: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ . പഞ്ചായത്തിലെ മുഴുവൻ കുളങ്ങളും തോടുകളും ജലാശയങ്ങളും മാലിന്യമുക്തമാക്കി ഒഴുക്കിന് തടസ്സമാകുന്നവ നീക്കം ചെയ്യാനുള്ള പദ്ധതികൾ തയാറാക്കും. ജല സ്രോതസ്സുകളുടെ പരിശോധനക്കായി ജലനടത്തവും സംഘടിപ്പിക്കും. മഴക്കാല പൂർവ ശുചീകരണം ജനകീയ പങ്കാളിത്തത്തോടെ നടത്തും. ജലസമിതി രൂപവത്കരണ യോഗം പ്രസിഡന്റ് വി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. ശോഭന അധ്യക്ഷത വഹിച്ചു. എ. ജനാർദനൻ, പി.വി. രജിത, ഹരിതകേരളം ആർ.പി പി.പി. സുകുമാരൻ, എസ്.എച്ച്.ഒ കെ.വി. രഘുനാഥൻ, ഡോ. ഷാക്കിർ മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ മുരളി, കെ.കെ. രവി, അസി.സെക്രട്ടറി സ്മിത, എം.എം. പ്രജോഷ് എന്നിവർ സംസാരിച്ചു. വി.പി.മോഹനൻ ചെയർമാനും കെ.കെ. രാജേഷ് കൺവീനറുമായി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story