Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:38 AM IST Updated On
date_range 14 April 2022 5:38 AM ISTമാടായി ശ്രീപോർക്കലി സ്റ്റീൽസ്: ചുമട്ടുതൊഴിലാളി സമരം ശക്തിപ്പെടുത്തും
text_fieldsbookmark_border
പഴയങ്ങാടി: ചുമട്ടുതൊഴിലാളികൾക്ക് അവകാശപ്പെട്ട തൊഴിൽ നിഷേധിക്കുന്ന മാടായിയിലെ ശ്രീപോർക്കലി സ്റ്റീൽസ് വ്യാപാരിയുടെ നിലപാടിനെതിരെ ചുമട്ടുതൊഴിലാളികൾ നടത്തിവരുന്ന സമരം കൂടുതൽ ശക്തിപ്പെടുത്താൻ സമര സഹായസമിതി യോഗം തീരുമാനിച്ചു. വ്യാപാരസ്ഥാപനത്തിനുസമീപം തൊഴിലാളികൾ നടത്തുന്ന സത്യഗ്രഹസമരം 65 ദിവസം പിന്നിടുകയാണ്. എല്ലാ ദിവസവും അഞ്ചുവീതം തൊഴിലാളികളാണ് സമരത്തിൽ പങ്കെടുക്കുന്നത്. സത്യഗ്രഹ സമരത്തിൽ കൂടുതൽ ട്രേഡ് യൂനിയൻ സംഘടനകളും വർഗ ബഹുജന സംഘടനകളും പങ്കെടുക്കും. ഇതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ മറ്റ് ട്രേഡ് യൂനിയൻ സംഘടനകൾ ജാഥയായി വന്ന് സത്യഗ്രഹ സമരത്തിൽ പങ്കാളിയാകും. പ്രകോപനങ്ങൾ സൃഷ്ടിക്കാൻ സ്ഥാപന ഉടമ നടത്തുന്ന ശ്രമങ്ങളിൽ കുടുങ്ങാതിരിക്കാൻ തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും സമരസഹായ സമിതി ആവശ്യപ്പെട്ടു. പഴയങ്ങാടിയിൽ നടന്ന യോഗത്തിൽ വി. വിനോദ് അധ്യക്ഷത വഹിച്ചു. കെ. പത്മനാഭൻ, ഐ.വി. ശിവരാമൻ, ടി.വി. പത്മനാഭൻ, പി.വി. വേണുഗോപാലൻ, വി.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story