Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:38 AM IST Updated On
date_range 14 April 2022 5:38 AM ISTസ്റ്റേഡിയം നിർമാണം സന്ദർശിച്ചു
text_fieldsbookmark_border
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തില്‍ സംസ്ഥാന സർക്കാർ അനുവദിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനത്തിന്റെ മുന്നോടിയായി വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു. സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, കായിക വകുപ്പ് എൻജിനീയറിങ് വിഭാഗം സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ ബി.ടി.വി. കൃഷ്ണൻ, പ്രോജക്ട് എൻജിനീയർ റിതീഷ് ചന്ദ്രൻ, കെ.വി. സുമേഷ് എം.എല്‍.എ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് സ്ഥലം സന്ദർശിച്ചത്. എസ്റ്റിമേറ്റ് തയാറാക്കി ഉടൻ പ്രവൃത്തി തുടങ്ങാൻ കഴിയുമെന്ന് വിദഗ്ധ സംഘം അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുശീല, വൈസ് പ്രസിഡൻറ് കെ. പ്രദീപ് കുമാർ, കെ.പി. വത്സലൻ, സി. ശ്രീജേഷ്, പഞ്ചായത്ത് മെംബർ അബ്ദുൽ സലാം എന്നിവർ ഒപ്പമുണ്ടായിരുന്നു. ചിത്രം: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സർക്കാർ അനുവദിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം വിദഗ്ധ സംഘം സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
