Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ലക്ഷ്യം വൈജ്ഞാനിക...

'ലക്ഷ്യം വൈജ്ഞാനിക സമൂഹം'

text_fields
bookmark_border
ലക്ഷ്യം വൈജ്ഞാനിക സമൂഹം
cancel
തലശ്ശേരി: എല്ലാ കുട്ടികള്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാസം ലഭ്യമാക്കി കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലയാട് ഡയറ്റ് കെട്ടിടത്തിന്റെയും ധർമടം മണ്ഡലത്തില്‍ എം.എല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച ഒമ്പത് പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തിയതുപോലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെയും ശക്തിപ്പെടുത്തും. അതിന് പശ്ചാത്തല സംവിധാനങ്ങള്‍ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലയാട് ഡയറ്റിന്റെ പഴയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെയാണ് നവീകരിച്ചത്. പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍, നാലു ക്ലാസ് മുറികള്‍, ലൈബ്രറി, റീഡിങ് റൂം, സ്റ്റാഫ് റൂം, ഭിന്നശേഷി സൗഹൃദ ടോയ് ലെറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഡോ. വി. ശിവദാസന്‍ എം.പി അധ്യക്ഷത വഹിച്ചു. (പടം) പാലയാട് ഡയറ്റ് കെട്ടിടം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു palayad diat cm
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story