Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:36 AM IST Updated On
date_range 14 April 2022 5:36 AM ISTആക്രിക്കടയിൽനിന്ന് മോഷ്ടിച്ച് മറ്റൊരു ആക്രിക്കടയിൽ വിൽക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പേരാവൂർ: ആക്രിക്കടയിൽനിന്ന് മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു ആക്രിക്കടയിൽ വിൽക്കാൻ ശ്രമിച്ചയാളെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോടിലെ വേണാട്ട് മാലിൽ അനീഷിനെയാണ് (46) പേരാവൂർ എസ്.ഐ കൃഷ്ണൻ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. പേരാവൂർ ചെവിടിക്കുന്നിലുള്ള കാട്ടുമാടം യഹിയയുടെ ആക്രിക്കടയിൽ നിന്നാണ് അനീഷ് സാധനങ്ങൾ മോഷ്ടിച്ചത്. മോഷണവിവരം കടയുടമ വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. മോഷ്ടിച്ച സാധനങ്ങൾ ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപത്തെ മറ്റൊരു ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story