Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:29 AM IST Updated On
date_range 14 April 2022 5:29 AM ISTഗ്രാമീണ കാര്‍ഷികോൽപന്ന കയറ്റുമതി ലക്ഷ്യം- മുഖ്യമന്ത്രി
text_fieldsbookmark_border
പിണറായി: ഗ്രാമപ്രദേശങ്ങളിലെ കാര്‍ഷികോൽപന്നങ്ങള്‍ സംഭരിച്ച് വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധർമടം മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ 20 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുകയാണ് പ്രധാനം. ഇതിനുള്ള ഒരുക്കം സര്‍ക്കാര്‍ നേരത്തേ തുടങ്ങിയിട്ടുണ്ട്. കൃഷി, സഹകരണം, വ്യവസായം എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യോജിച്ചുള്ള പദ്ധതികളാണ് തയാറാക്കുന്നത്. ഇതിന് കാര്‍ഷികോൽപന്നങ്ങള്‍ കേടുകൂടാതെ സംഭരിച്ച് വെക്കാനുള്ള സംവിധാനം ആവശ്യമാണ്. നേരത്തേ 1,70,000 ഹെക്ടര്‍ നെല്‍കൃഷി ഉല്‍പാദിപ്പിച്ചിടത്തുനിന്ന് 2,31,000 ഹെക്ടറായി വര്‍ധിപ്പിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തിനു മുന്നോടിയായി ലൈഫ് മിഷന്റെ ഭാഗമായി 2000 വീടുകള്‍ കൂടി കൈമാറും. പുനര്‍ഗേഹം പദ്ധതിയില്‍ 532 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story