Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിഷു, ഈസ്റ്റർ ആഘോഷം;...

വിഷു, ഈസ്റ്റർ ആഘോഷം; അതിർത്തിയിൽ പരിശോധന ശക്തമാക്കി

text_fields
bookmark_border
വിഷു, ഈസ്റ്റർ ആഘോഷം; അതിർത്തിയിൽ പരിശോധന ശക്തമാക്കി
cancel
ഇരിട്ടി: വിഷു, ഈസ്റ്റർ ആഘോഷത്തിന്റെ മറവിൽ കർണാടകത്തിൽ നിന്നും മാക്കൂട്ടം ചുരംപാത വഴി ജില്ലയിലേക്ക് മദ്യവും മറ്റു ലഹരി വസ്തുക്കളും കടത്താനുള്ള സാഹചര്യം മുൻകൂട്ടികണ്ട് കേരള-കർണാടക അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം പൊലീസ് പരിശോധന ശക്തമാക്കി. കർണാടകത്തിൽ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം. കൂട്ടുപുഴയിൽ പൊലീസിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ വാഹനപരിശോധന ഉണ്ടാകും. കഞ്ചാവും മറ്റു മാരക ലഹരി മരുന്നുകളും ഹാൻസ്, കൂൾലിപ് തുടങ്ങിയ പുകയില ഉൽപന്നങ്ങൾ ജില്ലയിൽ കൂടുതലായി എത്തുന്നത് കർണാടകത്തിൽ നിന്നാണ്. ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽ നിന്നും സ്വകാര്യ വാഹനങ്ങളിലും കേരള- കർണാടക ആർ.ടി.സി ബസുകളിലും സ്വകാര്യ ടൂറിസ്റ്റ് ബസുകളിലുമായി നൂറുകണത്തിന് യാത്രക്കാരാണ് വിഷു, ഈസ്റ്റർ ആഘോഷിക്കാൻ കേരളത്തിലേക്ക് എത്തുന്നത്. ഇതിനിടയിൽ ലഹരികടത്ത് സംഘങ്ങൾ നുഴഞ്ഞു കയറി കടത്തിനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് എല്ലാ വാഹനങ്ങളും പരിശോധിക്കുന്നത്. പൊലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന 24 മണിക്കൂറും നടത്തും. രാത്രികാലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് പരിശോധന നടത്തുന്നത്. ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ കൂട്ടുപുഴ പാലത്തിൽ പരിശോധന നടത്തി. എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story