Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:28 AM IST Updated On
date_range 14 April 2022 5:28 AM ISTപുന്നോലിൽ ലീഗ് ഹൗസിനുനേരെ അക്രമം; ജനൽചില്ലുകൾ തകർത്തു
text_fieldsbookmark_border
തലശ്ശേരി: പുന്നോലിൽ ലീഗ് ശാഖ ഓഫിസിനുനേരെ അക്രമം. മൂന്ന് ജനൽചില്ലുകൾ തകർത്ത നിലയിൽ കാണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി ഒമ്പതുവരെ ലീഗ് ഹൗസിൽ പ്രവർത്തകർ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് അക്രമം നടന്നതെന്നാണ് പരാതി. രണ്ടാംതവണയാണ് ലീഗ് ഹൗസിനുനേരെ അക്രമം നടക്കുന്നത്. സംഭവത്തിനുപിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന് സംശയിക്കുന്നതായി യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. ഫിറോസ് ഖാൻ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. പടം..... പുന്നോലിലെ ലീഗ് ഹൗസ് ജനലിന്റെ ചില്ല് തകർത്ത നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
