Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്​.യു...

കെ.എസ്​.യു സമ്മേളനത്തിൽ കെ.പി.സി.സിക്കെതിരെ രാഷ്ട്രീയ പ്രമേയം

text_fields
bookmark_border
കണ്ണൂർ: കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.എസ്​.യു സമ്മേളനത്തിൽ രാഷ്ട്രീയ പ്രമേയം. കെ.എസ്‌.യു പാലയാട് യൂനിവേഴ്സിറ്റി കാമ്പസ് യൂനിറ്റ് സമ്മേളനത്തിലാണ്​ നേതൃത്വത്തിനെതിരെയുള്ള വിമർശനം ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്​. കോൺഗ്രസ് പ്രസ്ഥാനം വലിയ പ്രതിസന്ധിയിലൂടെയാണ്​ കടന്നുപോകുന്നത്​. അഞ്ചു വർഷക്കാലമായി കെ.എസ്‌.യു, ജില്ല സംസ്ഥാന കമ്മിറ്റികൾ പുനഃസംഘടന നടത്തിയിട്ടില്ല. ഇതു കെ.പി.സി.സി നേതൃത്വത്തി‍ൻെറ കഴിവുകേടാണ്​. പ്രസ്ഥാനത്തിനു ചരമഗീതം എഴുതുമ്പോൾ കോൺഗ്രസ് നേതൃത്വം മൗനംപാലിക്കുന്നുവെന്നും യൂനിറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനപ്രമേയം ചൂണ്ടിക്കാട്ടുന്നു. മിശ്രവിവാഹത്തിൽ ഏർപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവിനു മേൽ ലവ് ജിഹാദ് ആരോപണം ഉന്നയിച്ച സി.പി.എം സംഘ്​പരിവാർ ഫാഷിസത്തിന്റെ കേരള ബ്രാൻഡ് അംബാസഡറിനെ പോലെ പെരുമാറുകയാണെന്ന്​ സമ്മേളനം ഉദ്ഘാടനം നിർവഹിച്ച്​ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റിജിൽ മാക്കുറ്റി അഭിപ്രായപെട്ടു. സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് എൻ. ശിശിര അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കണ്ടോത്ത് ഗോപി, സനൽകുമാർ, ഫർഹാൻ മുണ്ടേരി, അർജുൻ കറ്റയാട്ട് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story