Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:37 AM IST Updated On
date_range 13 April 2022 5:37 AM ISTചരക്കുലോറി മറിഞ്ഞു
text_fieldsbookmark_border
കല്യാശ്ശേരി: കല്യാശ്ശേരിയിൽ ചരക്കുനിറച്ച മിനിലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം. ലോറിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കല്യാശ്ശേരി പഴയ രജിസ്ട്രാർ ഓഫിസിന് സമീപത്തായിരുന്നു സംഭവം. പ്ലൈവുഡ് നിർമാണത്തിനുള്ള അസംസ്കൃത സാധനങ്ങളുമായി വളപട്ടണത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപെട്ടത്. ദേശീയപാതയിലെ ചരിവിൽനിന്നും നിയന്ത്രണംവിട്ട് ലോറി ഒരുവശത്തേക്ക് മറിയുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ ചരക്ക് കയറ്റിയാണ് മറിഞ്ഞ ലോറി നിവർത്തിയത്. ചിത്രം: ചരക്കുനിറച്ച മിനിലോറി നിയന്ത്രണംവിട്ട് മറിഞ്ഞ നിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
