Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:35 AM IST Updated On
date_range 13 April 2022 5:35 AM ISTപൂർവ വിദ്യാർഥി സംഗമം
text_fieldsbookmark_border
തലശ്ശേരി: കതിരൂർ ഗവ. ഹൈസ്കൂളിൽ 1984ൽ എസ്.എസ്.എൽ.സി പഠിച്ച മുഴുവൻ ബാച്ചിലെയും വിദ്യാർഥികൾ ഗതകാല ഓർമകളുമായി 17ന് മാതൃവിദ്യാലയത്തിൽ ഒത്തുചേരും. ഒപ്പരം-84 അറ്റ് ജി.എച്ച്.എസ്.കെ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പൂർവ വിദ്യാർഥി സംഗമത്തിൽ ഇന്ത്യക്കകത്തും വിദേശങ്ങളിലുമായുള്ള 155 പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.45ന് റിട്ട. ഡി.ഇ.ഒയും കതിരൂർ ഹൈസ്കൂൾ പൂർവാധ്യാപകനുമായ സുബ്രഹ്മണ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പഴയകാല അധ്യാപകരെ ആദരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി. രാജ് ആദരവ് ഉദ്ഘാടനം ചെയ്യും. ഇഫ്താർ വിരുന്നും കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സംഗമത്തിന്റെ ഓർമക്കായി സ്കൂളിന് സ്റ്റേജ് കർട്ടൻ ഉപഹാരമായി നൽകും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് കൂട്ടായ്മ പ്രഥമ പരിഗണന നൽകുന്നത്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർഥികളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ സംബന്ധിക്കും. സംഘാടകസമിതി ഭാരവാഹികളായ എൻ.കെ. രാജീവ്, എൻ.പി. സുജീഷ് കുമാർ, വി. രമണി, കെ.പി. ജയരാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story