Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീടനിയന്ത്രണത്തിന്...

കീടനിയന്ത്രണത്തിന് സൂര്യകാന്തി കൃഷി തുടങ്ങി

text_fields
bookmark_border
കീടനിയന്ത്രണത്തിന് സൂര്യകാന്തി കൃഷി തുടങ്ങി
cancel
തളിപ്പറമ്പ്: മിത്രപ്രാണികളെ ആകർഷിച്ച് പ്രകൃതി ദത്തമായ കീടനിയന്ത്രണം നടപ്പിലാക്കാൻ ലക്ഷ്യമിട്ട് കരിമ്പം ഫാമിൽ സൂര്യകാന്തി കൃഷി തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ പച്ചക്കറി കൃഷിയിടത്തിലാണ് ഗ്രോബാഗുകളിൽ സൂര്യകാന്തി ചെടികൾ നട്ടിരിക്കുന്നത്. കൃഷിവകുപ്പിന് കീഴിൽ ജില്ലയിൽ പച്ചക്കറി വിത്തു വിതരണത്തിന് ആശ്രയിക്കുന്നത് കരിമ്പം ഫാമിൽ ഉൽപാദിപ്പിക്കുന്ന വിത്തുകളാണ്. കീടബാധയാണ് ആവശ്യമായ പച്ചക്കറി വിത്തുകൾ ഉൽപാദിപ്പിക്കുന്നതിൽ തടസ്സമായി വരുന്നത്. പരമാവധി കീടനാശിനികൾ ഉപയോഗിക്കാതെ കീടബാധ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ സൂര്യകാന്തി കൃഷി നടത്തിയിരിക്കുന്നത്. ഗ്രീൻ ലെയ്സിങ് ബഗ്, ലേഡീബേർഡ് ബീറ്റിൽ തുടങ്ങിയ മിത്രപ്രാണികളെ ആകർഷിക്കുന്നതിലൂടെ പച്ചക്കറി കൃഷികൾ നശിപ്പിക്കുന്ന വിവിധ കീടപ്രാണികളെ ഇവ ഇല്ലാതാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഫാമിൽ വിത്തുൽപാദനം ലക്ഷ്യമിട്ട് കരിമ്പത്തെ വയലിൽ വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്നുണ്ട്. ഇവയുടെ ചുറ്റും ഗ്രോബാഗുകളിൽ ​െവച്ചിരിക്കുന്ന സൂര്യകാന്തി ചെടികൾ മിത്രപ്രാണികളെ ആകർഷിച്ച് പ്രകൃതി ദത്തമായ കീടനിയന്ത്രണം സാധ്യമാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫാം സൂപ്രണ്ട് സ്മിത ഹരിദാസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story