Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:31 AM IST Updated On
date_range 13 April 2022 5:31 AM ISTഹരിദാസൻ വധക്കേസ്: പ്രതികൾക്ക് ജാമ്യം നിഷേധിച്ചു
text_fieldsbookmark_border
തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ ഹരിദാസൻ(52) വധക്കേസിൽ റിമാൻഡിൽ കഴിയുന്ന നാലു പ്രതികൾ നൽകിയ ജാമ്യപേക്ഷ ജില്ല കോടതി തള്ളി. ഒന്നാംപ്രതി തലശ്ശേരി നഗരസഭാംഗവും ബി.ജെ.പി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷ്, രണ്ടാം പ്രതി കോടിയേരിയിലെ കെ.വി. വിമിൻ, മൂന്നാം പ്രതി ഗോപാലപേട്ടയിലെ സുനേഷ് നിവാസിൽ എം. സുനേഷ് എന്ന മണി, നാലാം പ്രതി കോടിയേരി ദേവീകൃപയിൽ അമൽ മനോഹരൻ എന്നിവർ സമർപ്പിച്ച ജാമ്യപേക്ഷയാണ് പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ തള്ളിയത്. ഹരജികളിൽ ചൊവ്വാഴ്ച രാവിലെ ഇരുഭാഗത്തിന്റെയും വാദപ്രതിവാദങ്ങൾ കോടതി നിരീക്ഷിച്ചിരുന്നു. തികച്ചും രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നിരപരാധികളാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, പ്രതിസ്ഥാനത്തുള്ള നാലുപേരും വിവിധ രീതിയിൽ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിൽ പങ്കാളികളാണെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ നടത്തിയ വാദം അംഗീകരിച്ചാണ് നാലു പേരുടെയും ജാമ്യഹരജി കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story