Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ പാളത്തിന്...

കണ്ണൂരിൽ പാളത്തിന് സമീപത്തെ ഗർത്തം നികത്തി; ഗതാഗതം സാധാരണ നിലയിൽ

text_fields
bookmark_border
കണ്ണൂർ: കണ്ണൂര്‍ സൗത്ത് - കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍പാളത്തിന് സമീപം രൂപപ്പെട്ട ഗര്‍ത്തം ചൊവ്വാഴ്ച പുലർച്ചയോടെ നികത്തി. തിങ്കളാഴ്ച രാത്രി 12ഓടെയാണ് ഇരഞ്ഞിക്കൽ ക്ഷേത്രത്തിന് സമീപം പാളത്തിനടുത്തായി വലിയ ഗർത്തം പ്രദേശവാസിയുടെ ശ്രദ്ധയിൽപെട്ടത്. ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ റെയിൽവേ എൻജിനീയർമാരുടെ നേതൃത്വത്തിലാണ് കുഴിയടച്ചത്. കരിങ്കല്ലും മണ്ണും ചേർത്താണ് നികത്തിയത്. ട്രെയിനുകൾക്ക് വേഗം കുറച്ച് പോകാൻ നിർദേശം നൽകിയതിനാൽ ദുരന്തമൊഴിവായി. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ അടുത്തിടെ പാളത്തി​ന്‍റെ അടിയിലൂടെ സ്ഥാപിച്ചിരുന്നു. തുടർച്ചയായി മഴ പെയ്തതോ​ടെ ഈ ഭാഗത്തെ മണ്ണ് താഴ്ന്നുപോയതാണ് ഗർത്തത്തിന് കാരണമെന്ന് സീനിയർ സെക്ഷൻ എൻജിനീയർ വിപിൻ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടുവരെ ട്രെയിനുകൾ ​30 കി.മീ വേഗത്തിൽ കടന്നുപോകാൻ നിർദേശം നൽകിയിരുന്നു. സന്ധ്യയോടെ ഗതാഗതം പഴയപടിയായി. പാളത്തിനുസമീപം കുഴി കണ്ടതോടെ തിങ്കളാഴ്ച അർധരാത്രിയെത്തിയ വണ്ടികൾ അൽപനേരം നിർത്തിയിടേണ്ടിവന്നു. പാളത്തിലെ സ്ലീപ്പറിന്റെ അടുത്തുവരെ മണ്ണിളകിയ നിലയിലാണ് കുഴി രൂപം കൊണ്ടത്. photo: railway kuzhi കണ്ണൂര്‍ സൗത്ത് - കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍പാളത്തിന് സമീപം രൂപപ്പെട്ട ഗര്‍ത്തം ചൊവ്വാഴ്ച പുലർച്ചയോടെ റെയിൽവേ നികത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story