Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവാസികൾക്ക്...

പ്രവാസികൾക്ക് ആശ്വാസമായി നോർക്ക റൂട്ട്‌സ്

text_fields
bookmark_border
അനുവദിച്ചത് 6010 സംരംഭക വായ്പകൾ കണ്ണൂർ: കോവിഡ് മഹാമാരിക്കുശേഷം പ്രവാസികൾ നാട്ടിൽ സംരംഭമേഖലയിൽ കൂടുതൽ സജീവമാവുന്നതിന് കൈത്താങ്ങായി നോർക്ക റൂട്ട്‌സ്. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളിൽ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായത്. പ്രവാസി ഭദ്രത-പേൾ, പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ എന്നീ പദ്ധതികളിലൂടെ 5010 സംരംഭവായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിതരണം ചെയ്തത്. നിലവിലുണ്ടായിരുന്ന എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയിൻ കീഴിൽ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രവാസി ഭദ്രത പേൾ പദ്ധതി കുടുംബശ്രീ മുഖേനയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങൾക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുന്ന ഈ പദ്ധതിയിൽ 3081 വായ്പകൾ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു. അഞ്ചു ലക്ഷം വരെയുള്ള സ്വയംതൊഴിൽ വായ്പകൾ അനുവദിക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വഴി 1927 വായ്പകൾ അനുവദിച്ചു. കെ.എസ്.എഫ്.ഇ വഴി 1921 വായ്പകളും കേരള ബാങ്ക് വഴി ആറ് വായ്പകളുമാണ് നൽകിയത്. 90.41 കോടി രൂപ വായ്പ ഇനത്തിൽ നൽകി. ഇതിനുള്ള മൂലധന സബ്‌സിഡിയും പലിശസബ്‌സിഡിയും നോർക്ക നൽകുന്നു. പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ സബ്‌സിഡിയായി ലഭിക്കും. ആദ്യ നാലു വർഷം കൃത്യമായി തിരിച്ചടക്കുന്നവർക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. വിവിധ സഹകരണ സ്ഥാപനങ്ങൾ, പ്രവാസി കോഓപറേറ്റിവ് സൊസൈറ്റികൾ, മറ്റു നാഷനലൈസ്ഡ് ബാങ്കുകൾ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങൾ വഴി നടപ്പു സാമ്പത്തിക വർഷം ഈ വായ്പാ വിതരണം വിപുലമാക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. www,norkaroots.org എന്ന നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഈ വായ്പക്ക്​ അപേക്ഷിക്കാം. ഫോൺ: 0471 2770511.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story