Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉയിർത്തെഴുന്നേൽപിന്‍റെ...

ഉയിർത്തെഴുന്നേൽപിന്‍റെ കഥപറഞ്ഞ് 'മരത്തൻ'

text_fields
bookmark_border
കണ്ണൂർ: ജനിപ്പിന്റെ വേദന മറക്കാൻ തൊണ്ടപൊട്ടി പാടിയ പാട്ടിന്റെ പേരിൽ ജന്മിത്തം ചളിയിൽ ചവിട്ടിത്താഴ്ത്തിയ ദലിതന്റെ ഉയിർത്തെഴുന്നേൽപിന്റെ കഥപറയുന്ന കെ.പി.എ.സിയുടെ നാടകം 'മരത്തൻ- 1892' കണ്ണൂരിലെ നിറഞ്ഞ സദസ്സിൽ അരങ്ങേറി. സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിലെ 'എന്റെ കേരളം' അരങ്ങിലാണ് നാടകം അരങ്ങേറിയത്. പോത്തേരി കുഞ്ഞമ്പു രചിച്ച സരസ്വതീവിജയം എന്ന നോവലിനാണ് കെ.പി.എ.സി രംഗഭാഷ്യം ഒരുക്കിയത്. സുരേഷ്ബാബു ശ്രീസ്ഥ രചന നിർവഹിച്ച നാടകത്തിന്റെ സംവിധായകൻ മനോജ് നാരായണനാണ്. നാടൻപാട്ടിനും ചങ്ങമ്പുഴയുടെ കവിതക്കും എം.കെ. അർജുനൻ മാഷാണ് സംഗീതം പകർന്നത്. കല്ലറ ഗോപനും അപർണ രാജീവുമാണ് ഗായകർ. കെ. കലേഷ്, ദേവൻ കൃഷ്ണ, കെ.കെ. വിനോദ്, ജയരാജ് ഞാറ്റുവയൽ, റിജേഷ് തളിയിൽ, ശെൽവി, അജീഷ്, അനിതാശെൽവി, ജയ പി. താനം, അജിത കൃഷ്ണൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ആർടിസ്റ്റ് സുജാതനാണ് രംഗപടം. ബിജുലാൽ ദീപനിയന്ത്രണവും രമേശ് കണ്ടല്ലൂർ വേഷവിധാനവും നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story