Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടി.എം. മമ്മൂട്ടി...

ടി.എം. മമ്മൂട്ടി സ്മാരക അവാർഡ് വിതരണം ചെയ്തു

text_fields
bookmark_border
പുന്നോൽ: പുന്നോൽ തണൽ ഫൗണ്ടേഷൻ വൈസ് ചെയർമാനായിരുന്ന ടി.എം. മമ്മൂട്ടിയുടെ പേരിൽ തണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച സാമൂഹിക സേവകനുള്ള അവാർഡ്, തലശ്ശേരി ഗവ. ആശുപത്രി കേന്ദ്രീകരിച്ച് നാലുപതിറ്റാണ്ടായി സേവനമനുഷ്ഠിക്കുന്ന പി.പി. മൊയ്തുവിന് റവന്യൂ അഡീ. സെക്രട്ടറി ബി. അബ്ദുൽ നാസിർ കൈമാറി. കാനഡയിൽ ഉപരിപഠനത്തിനുപോവുന്ന മുഹമ്മദ്‌ റനൽ റിയാസിന് പുന്നോൽ ബൈത്തുസകാത്തും തണൽ ഫൗണ്ടേഷനും ചേർന്നുനൽകുന്ന ഒരുലക്ഷം രൂപയുടെ സ്കോളർഷിപ്പും വിതരണം ചെയ്തു. തലശ്ശേരി പ്രസ് ഫോറം പ്രസിഡന്റ്‌ നവാസ് മേത്തർ സംസാരിച്ചു. മുനീർ ജമാൽ റമദാൻ സന്ദേശം നൽകി. തണൽ ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൽ നാസിർ സ്വാഗതവും പുന്നോൽ ബൈത്തുസകാത്ത് പ്രസിഡന്റ്‌ എം. അബൂട്ടി നന്ദിയും പറഞ്ഞു. എ.പി. അസ്‌കർ ഖിറാഅത്ത് നടത്തി. എം. ഉസ്മാൻ കുട്ടി, ടി.പി. അലി, ഇ.കെ. യൂസുഫ്, സി.പി. അഷറഫ്, ടി. ഹനീഫ, കെ.പി. മുഹമ്മദ്‌ റിയാസ്, ഹംസ തയ്യിൽ, എ.വി. അമീർ, നഹാസ് കേളോത്ത്, ടി.സി. ഹമീദ്, പി.കെ. നൗഷാദ്, കെ.പി. സദീർ തുടങ്ങിയവർ നേതൃത്വം നൽകി. photo: thanal punnol പുന്നോൽ തണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള ടി.എം. മമ്മൂട്ടി സ്മാരക അവാർഡ് പി.പി. മൊയ്‌തുവിന് റവന്യൂ അഡീ. സെക്രട്ടറി ബി. അബ്ദുൽ നാസിർ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story