Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:34 AM IST Updated On
date_range 12 April 2022 5:34 AM ISTഹരിദാസൻ വധക്കേസ്: പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ ഹരിദാസൻ (52) വധക്കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികൾ നൽകിയ ജാമ്യാപേക്ഷ ജില്ല കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഒന്നാം പ്രതിയും തലശ്ശേരി നഗരസഭ കൗൺസിലറും ബി.ജെ.പി പ്രാദേശിക നേതാവുമായ കെ. ലിജേഷ്, രണ്ടാം പ്രതി കോടിയേരിയിലെ കെ.വി. വിമിൻ, മൂന്നാം പ്രതി ഗോപാലപേട്ടയിലെ സുനേഷ് നിവാസിൽ എം. സുനേഷ് എന്ന മണി, നാലാം പ്രതി കോടിയേരി ദേവീകൃപയിൽ അമൽ മനോഹരൻ എന്നിവർ സമർപ്പിച്ച ഹരജിയാണ് പരിഗണിക്കുന്നത്. ഒന്നാം പ്രതിക്കുവേണ്ടി കണ്ണൂർ ബാറിലെ അഡ്വ. അംബികാസുതനും മറ്റ് മൂന്നുപേർക്കായി തലശ്ശേരിയിലെ അഡ്വ. പി. പ്രേമരാജനുമാണ് ഹാജരാവുന്നത്. ലിജേഷിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നാല് ഹരജികളും ഒന്നിച്ച് പരിഗണിക്കാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ 13 പ്രതികൾ ഇതുവരെ അറസ്റ്റിലായി. മൂന്നുപേരെ ഇനിയും പിടികൂടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story