Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:33 AM IST Updated On
date_range 12 April 2022 5:33 AM ISTതാക്കോൽദാനം നടത്തി
text_fieldsbookmark_border
തളിപ്പറമ്പ്: പാവപ്പെട്ടവരുടെ ജീവിതത്തെ ഗുണമേന്മയുള്ളതാക്കുകയും അവരെ ഉയർത്തിക്കൊണ്ടുവരുകയുമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. 10 ലക്ഷം രൂപ ചെലവഴിച്ച് ഉടുപ്പയിൽ സി.പി.എം ബക്കളം ലോക്കലിലെ ഉടുപ്പ, മൂലായി ബ്രാഞ്ച് കമ്മിറ്റികൾ ഇ. രാധ, ടി. ഭാസ്കരൻ എന്നിവർക്കുവേണ്ടി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ നാല് ലക്ഷവും പാർട്ടി സ്വരൂപിച്ച ആറ് ലക്ഷവും ഉൾപ്പെടെ പത്ത് ലക്ഷം രൂപക്കാണ് വീട് നിർമിച്ചുനൽകിയത്. 2020ലെ മഴക്കെടുതിയിൽ തകർന്നു വീട് പാർട്ടി ഏറ്റെടുക്കുകയായിരുന്നു. വീട് നിർമാണത്തിൽ നിരവധി സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായിച്ചിരുന്നു. ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. സന്തോഷ്, സി. അശോക് കുമാർ, കെ. ദാമോദരൻ, പാച്ചേനി വിനോദ്, എം. രജിത്ത്, കെ. സത്യൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
