Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.എസ്.സി പരിശീലനം...

പി.എസ്.സി പരിശീലനം തുടങ്ങി

text_fields
bookmark_border
പി.എസ്.സി പരിശീലനം തുടങ്ങി
cancel
തലശ്ശേരി: ജനമൈത്രി പൊലീസ് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി പരിശീലനം തലശ്ശേരിയിൽ പുനരാരംഭിച്ചു. ഒമ്പതു​വർഷം മുമ്പ്​ ആരംഭിച്ചതാണ് പരിശീലനം. ഇതുവരെയായി 60ൽ പരം ഉദ്യോഗാർഥികൾക്ക് പി.എസ്.സി പരിശീലനത്തിലൂടെ ജോലി നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. തൊഴിൽ സംബന്ധമായ പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 1200 ഓളം പുസ്തകങ്ങളുള്ള ഒരു നല്ല ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പതര മുതൽ ഉച്ചവരെയാണ് ക്ലാസുകൾ. നിസ്വാർഥരായ ഒരു കൂട്ടം അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, തലശ്ശേരി എ.എസ്.പി വിഷ്ണു പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിൽ തലശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ബിജു, ജനമൈത്രി സി.ആർ.ഒ സി. നജീബ്, ബീറ്റ് ഓഫിസർ ഷിബു എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകുന്നത്. കോവിഡ്​ മഹാമാരിക്കുശേഷം പുനരാരംഭിച്ച ക്ലാസിന്റെ ഉദ്ഘാടനം സബ് കലക്ടർ അനുകുമാരി നിർവഹിച്ചു. എ.എസ്.പി വിഷ്ണു പ്രദീപ് അധ്യക്ഷത വഹിച്ചു. രഞ്ജിത്ത്, എ.എസ്.ഐ രജിലേഷ് എന്നിവർ സംസാരിച്ചു. സി.ഐ ബിജു സ്വാഗതവും എസ്.ഐ ഗിരീഷ് നന്ദിയും പറഞ്ഞു. പടം.......തലശ്ശേരി ജനമൈത്രി പൊലീസ് സംഘടിപ്പിക്കുന്ന പി.എസ്.സി പരിശീലന ക്ലാസ് സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story