Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:32 AM IST Updated On
date_range 12 April 2022 5:32 AM ISTശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു
text_fieldsbookmark_border
അഞ്ചരക്കണ്ടി: പ്രദേശങ്ങളിൽ വേനലിന്റെ കാഠിന്യത്തിൽ കുടിവെള്ളം രൂക്ഷമാവുന്ന ഘട്ടത്തിലും പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാവുന്നത് പതിവാകുന്നു. വേങ്ങാട് അങ്ങാടി, ചാലിപറമ്പ്, മെതിയടിപ്പാറ, വേങ്ങാട് മെട്ട, കെ.കെ. നഗർ എന്നീ പ്രദേശങ്ങളിലാണ് റോഡിന്റെ വശത്തോടുചേർന്ന് പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്. പൈപ്പ് പൊട്ടിയ വെള്ളം സമീപത്തെ വീടുകളിലേക്ക് ഒഴുകിപ്പോവുന്നതിനാൽ കാൽനട പോലും സാധിക്കുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഗ്രാമീണ പൈപ്പ് ലൈനിനെ മാത്രം ആശ്രയിക്കുന്ന പ്രദേശവാസികൾക്ക് ഇടക്കിടെയുള്ള പൈപ്പ് പൊട്ടൽ കുടിവെള്ളം ലഭ്യമാവുന്നതിൽ പ്രയാസമുണ്ടാക്കുന്നു. പൈപ്പ് പൊട്ടിയത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചാലിപറമ്പിലെ വീട്ടുടമ കെ.എൻ. മുഹമ്മദ്, വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതിപ്പെട്ടെങ്കിലും നടപടി യുണ്ടായില്ല. റോഡിലൂടെ ഒഴുകിയ വെള്ളം വീടിന്റെ മുന്നിലെത്തുമ്പോൾ പൂർണമായും ചളിനിറഞ്ഞ നിലയിലാണെന്നും വീട്ടുകാർ പറഞ്ഞു. AJK : Water 1 ചാലിപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു AJK : Water 2 സമീപത്തെ വീട്ടുപറമ്പിലേക്ക് വെള്ളമൊഴുകിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
