Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരവം പരിപാടി നടത്തി

ആരവം പരിപാടി നടത്തി

text_fields
bookmark_border
ആരവം പരിപാടി നടത്തി
cancel
ശ്രീകണ്ഠപുരം: സമഗ്രശിക്ഷ കേരളം ഇരിക്കൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ടാലന്റ് ലാബ് കുട്ടികളുടെ മികവ് അവതരണത്തിന്റെ ഭാഗമായി ആരവം പരിപാടി സംഘടിപ്പിച്ചു. പേപ്പർ ക്രാഫ്റ്റ്, നാടൻപാട്ട്, ചിത്രരചന എന്നീ മൂന്ന് ഇനങ്ങളായാണ് ടാലന്റ് ലാബ് പ്രവർത്തിച്ചത്. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിൽനിന്നും തിരഞ്ഞെടുത്ത വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. ഒരുവർഷത്തോളം നീണ്ടുനിന്ന പരിശീലനത്തിന്റെ അരങ്ങേറ്റമാണ് ആരവം -2022 എന്ന പേരിൽ നടത്തിയത്. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. രത്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഇ.സി. വിനോദ് അധ്യക്ഷത വഹിച്ചു. പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ നിർവഹിച്ചു. പഴയങ്ങാടി ഗവ. യു.പി പ്രധാനാധ്യാപകൻ ഇ.കെ. അജിത്ത് കുമാർ സംസാരിച്ചു. ഇരിക്കൂർ ബി.പി.സി ടി.വി.ഒ സുനിൽ കുമാർ സ്വാഗതവും സി.ആർ.സി കോഓഡിനേറ്റർ എ.കെ. അഖില നന്ദിയും പറഞ്ഞു. എ.കെ. നിഖില, കെ. രശ്മി, പി. ഷിബിന, കെ.പി. പ്രമീള, സിനോജ് എന്നിവർ പരിശീലനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story