Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാടക ചർച്ചയുമായി വായന...

നാടക ചർച്ചയുമായി വായന വീട്

text_fields
bookmark_border
പയ്യന്നൂർ: സ്ത്രീപക്ഷ നാടക ചർച്ചയിലൂടെ വായന വീടിന് അന്നൂരിൽ തുടക്കം കുറിച്ചു. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം വനിതാവേദി പുനരാരംഭിച്ച വായനവീടിന്റെ ഉദ്ഘാടന പരിപാടിയിലാണ് നാടകം ചർച്ചയായത്. കെ.വി. ശ്രീജ എഴുതി നിരവധി പുരസ്കാരങ്ങൾക്കർഹമായ 'ഓരോരോ കാലങ്ങളിൽ' എന്ന നാടകമാണ് വായന വീട്ടിൽ ചർച്ചയായത്. ചരിത്രത്തിൽ മാറ്റിനിർത്തപ്പെട്ട സ്ത്രീകളെ ഉജ്ജ്വല കഥാപാത്രങ്ങളായി വേദിയിലെത്തിച്ച നാടകങ്ങൾ കാലടി സംസ്കൃത സർവകലാശാല അധ്യാപികയായ ഡോ. സിന്ധു കിഴക്കാനിയിൽ പരിചയപ്പെടുത്തി. വനിതാവേദി പ്രസിഡന്റ് വി.കെ. ദേവകി അധ്യക്ഷത വഹിച്ചു. വി.എം. ഉമ, രജനി വെള്ളോറ, വിമലാദേവി മുങ്ങത്ത്, നിമിഷാ ശശി, എം.പി. രമ, കെ.എൻ. ലീന, പ്രസന്നൻ, വായന വീടിന്റെ ആതിഥേയ കെ.വി. മാലിനി പൊതുവാൾ എന്നിവർ സംസാരിച്ചു. പി.വൈ.ആർ വായന വീട് അന്നൂർ സഞ്ജയൻ സ്മാരക വായനശാല വായന വീട് നാടക ചർച്ച ഡോ. സിന്ധു കിഴക്കാനിയിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story